എയര്‍ ഇന്ത്യ സിഎംഡിയായി പ്രദീപ് സിംഗ് ഖരോല ചുമതലയേറ്റു

Posted on: December 11, 2017 6:58 pm | Last updated: December 11, 2017 at 6:58 pm

ന്യൂഡല്‍ഹി: പ്രദീപ് സിംഗ് ഖരോല ഐഎഎസ് എയര്‍ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റു. രാജീവ് ബന്‍സാലിനു പകരക്കാരനായാണ് ഖരോല ചുമതലയേറ്റത്. കര്‍ണാടക കേഡറില്‍നിന്നുള്ള ഐഎഎസ് ഓഫീസറാണ് ഖരോല.

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും ഖരോലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ അന്തിമരൂപം തയാറാക്കുന്ന സമയത്താണ് പുതിയ സിഎംഡിയായി ഖരോല ചുമതലയേല്‍ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ ഇന്ത്യയ്ക്ക് കോടികണക്കിന് രൂപയുടെ കടമാണ് നിലവിലുള്ളത്.