ആലപ്പുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍

Posted on: December 11, 2017 1:04 pm | Last updated: December 11, 2017 at 1:04 pm
SHARE

ചേര്‍ത്തല: ചേര്‍ത്തലപൂച്ചാക്കലില്‍ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍. ബംഗാള്‍ സ്വദേശിയായ ഹേമന്തോ റോയ് ബാഗ്ദി (23) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ഭാര്യമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് കൂടെ താമസിക്കുന്നവര്‍ പറയുന്നത്.

നിലവിളി കേട്ട് ഇവരെത്തുമ്പോള്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു ഹേമന്തോ. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നു ഹേമന്തോ റോയ്.
രണ്ട് മാസമേ ആയിട്ടുള്ളു ഇയാന്‍ ജോലിക്കായി വന്നത്.
പൂച്ചാക്കല്‍ പാണാവള്ളിയിലുള്ള സലിം എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു.

വിവിധ ജോലിക്കായിട്ടാണ് ഇവിടെ എത്തിയത്.
മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
ചേര്‍ത്തല ഡി വൈ എസ് പി എ.ജെ.ലാല്‍, കുത്തിയതോട് സി ഐ സജീവ് എന്നിവര്‍ സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here