Connect with us

Kerala

പടയൊരുക്കം സമാപനം 14ന്; രാഹുല്‍ ഗാന്ധി എത്തും

Published

|

Last Updated

തിരുവനന്തപുരം: യുഡിഎഫിന്റെ “പടയൊരുക്കം” പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഈ മാസം 14ന് തിരുവനന്തപുരത്ത് നടക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ സംബന്ധിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ജാഥയുടെ സമാപന സമ്മേളനം ഡിസംബര്‍ ഒന്നിനായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സമാപന സമ്മേളനം മാറ്റിവെക്കുകയായിരുന്നു. ശംഖുമുഖത്ത് നിര്‍മിച്ച സമാപന വേദി അടക്കം ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു.

Latest