Connect with us

Kasargod

ഭക്ഷ്യ വസ്തുക്കള്‍ കേടാകാതെ സൂക്ഷിക്കാന്‍ പുതുമാര്‍ഗവുമായി പ്ലസ്‌വണ്‍ വിദ്യാര്‍ഥി

Published

|

Last Updated

കാഞ്ഞങ്ങാട്: ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പ്രകൃതിദത്തമായ രീതിയിലുള്ള സംവിധാനമൊരുക്കി പ്ലസ് വണ്‍ വിദ്യാര്‍ഥി സംസ്ഥാന ശാസ്ത്രമേളയില്‍ എ ഗ്രഡോടെ ആറാം സ്ഥാനം നേടി. ഏറെക്കാലം സൂക്ഷിക്കാവുന്ന അച്ചാറുകള്‍, ജാം, സ്‌ക്വാഷ് എന്നിവയെ രാസവസ്തുക്കളുടെ സഹായമില്ലാതെ സൂക്ഷിക്കാമെന്ന് കണ്ടുപിടിച്ചത് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി അമല്‍ കെ സതീഷാണ് സംസ്ഥാനതല മത്സരത്തില്‍ ആറാം സ്ഥാനം നേടിയാണ് ജില്ലയുടെ അഭിമാനമാനമായി മാറിയത്.

ഓറഞ്ച് തൊലി കാണ്ട് വിവിധതരം പ്രിസര്‍വേറ്റീവ് നിര്‍മിച്ചാണ് അമല്‍ ശ്രദ്ധേയനായത്. കലാകായിക രംഗങ്ങളില്‍കൂടി മികവ് പ്രകടിപ്പിച്ചിട്ടുള്ള അമലിന് സംസ്ഥാന കായികമേളയില്‍ 5 കിലോമീറ്റര്‍ നടത്തത്തില്‍ 12ാം സ്ഥാനവും അമേച്വര്‍ അത്‌ലറ്റിക് മീറ്റില്‍ 11ാം സ്ഥാവും നേടി. സെന്റ് ജൂഡ്‌സ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനാണ്. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പരിചമുട്ട് കളിയില്‍ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലാമിപ്പള്ളിയിലെ സതീശന്റെയും സോണിയയുടെയും മകനാണ്.