രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള സ്‌റ്റേ നീട്ടി

Posted on: December 6, 2017 9:52 pm | Last updated: December 6, 2017 at 9:52 pm
രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: ബിജെപി രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന് വേണ്ടി കുരകത്തു ഭൂമി കൈയേറി നിര്‍മ്മിച്ച കോട്ടേജും മതിലും പൊളിക്കാനുള്ള പഞ്ചായത്തിന്റെ നോട്ടീസിനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി.
2018 ജനുവരി പത്തുവരെയാണ് സ്റ്റേ നീട്ടിയത്.

കുമരകം പഞ്ചായത്ത് അധികൃതര്‍ നല്‍കിയ നോട്ടീസിനെതിരെ നിരാമയ റിസോര്‍ട്ട് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. കഴിഞ്ഞ നവംബര്‍ 29 നാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്.

കഴിഞ്ഞ മാസം 24ന് അഡീഷണല്‍ തഹസില്‍ദാര്‍ താലൂക്ക് സര്‍വേയറുമായി എത്തി സ്ഥലം അളന്ന് കൈയേറ്റമുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിരുന്നു.