ഉത്തരേന്ത്യയില്‍ പലയിടത്തും ഭൂചലനം; തീവ്രത 5.5

Posted on: December 6, 2017 9:33 pm | Last updated: December 7, 2017 at 9:22 am

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ പലയിടത്തും ഭൂചലനം. ഡല്‍ഹിയിലും സമീപപ്രദേശമായ ഗുഡ്കാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

ഇന്ന് വൈകീട്ട് 8.45നാണ് ഭൂചലനം അനുഭപ്പെട്ടത്. ഡറാഡൂണിന് 121 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യൂറോപ്യന്‍മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിന്റെ റിക്ടര്‍ സ്‌കെയിലില്‍ ചലനം 5.5 തീവ്രത രേഖപ്പെടുത്തി.