മൂന്നാം  ടെസ്റ്റ്;  ഇന്ത്യ ജയത്തിനരികെ

Posted on: December 5, 2017 7:42 pm | Last updated: December 5, 2017 at 7:42 pm

ന്യൂഡല്‍ഹി : ഇന്ത്യ- ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ജയത്തിനരികെ. ശ്രീലങ്കയ്‌ക്കെതിരെ 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍വെച്ച ഇന്ത്യ, നാലാം ദിനം കളി നിര്‍ത്തുമ്പോഴേക്കും 31 റണ്‍സിനിടെ ശ്രീലങ്കക്ക് മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ധനഞ്ജയ ഡിസില്‍വ 13 റണ്‍സോടെയും ഏഞ്ചലോ മാത്യൂസ് റണ്ണൊന്നുമെടുക്കാതെയും ക്രീസിലുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ 163 റണ്‍സ് ലീഡ് വഴങ്ങിയ ലങ്ക 373 റണ്‍സിന് പുറത്തായിരുന്നു.

സ്‌കോര്‍: ശ്രീലങ്ക 373 31/3 *, ഇന്ത്യ 536/7 ഡിക്ലയേര്‍ഡ് 246/5 ഡിക്ലയേര്‍ഡ്

ഓപ്പണര്‍ ദിമുത് കരുണരത്!നെ (46 പന്തില്‍ 13), സമരവിക്രമ (15 പന്തില്‍ അഞ്ച്), നൈറ്റ് വാച്ച്മാന്‍ സുരംഗ ലക്മല്‍ (മൂന്നു പന്തില്‍ 0) എന്നിവരാണ് ലങ്കന്‍ നിരയില്‍ ഇന്നു പുറത്തായത്. ഒരു ദിവസത്തെ കളിയും ഏഴു വിക്കറ്റുകളും ബാക്കിയിരിക്കെ ഇപ്പോഴും വിജയലക്ഷ്യത്തിന് 379 റണ്‍സ് അകലെയാണ് ശ്രീലങ്ക. രണ്ടു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമി എന്നിവരാണ് ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയത്.