Connect with us

National

ഗുജറാത്തില്‍ വിദ്യാഭ്യാസ മേഖലക്കായി പണം ചെലവഴിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകുന്നില്ല: രാഹുല്‍ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി : വിദ്യാഭ്യാസ മേഖലയില്‍ പണം ചിലവാക്കുന്ന കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ വളരെ പിന്നിലാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങള്‍ എന്ന പേരില്‍ ട്വിറ്ററിലാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.

വിദ്യാഭ്യാസ മേഖലയില്‍ ചെലവാക്കുന്ന പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് 26-ാം സ്ഥാനമാണ് ഗുജറാത്തിനുള്ളത്. സംസ്ഥാനത്തെ കുട്ടികള്‍ എന്ത് തെറ്റാണ് ബിജെപി സര്‍ക്കാരിനോട് ചെയ്തത്. സ്‌കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയും വിദ്യാഭ്യാസം വാണിജ്യവത്കരിക്കുകയുമാണ് മോദി ചെയ്യുന്നത്. ഈ അവസ്ഥയില്‍ എങ്ങനെയാണ് പുതിയ ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയെന്നും രാഹുല്‍ ചോദിച്ചു.

ഗുജറാത്തില്‍ 22 വര്‍ഷത്തെ ഭരണത്തില്‍ ബിജെപി നല്‍കേണ്ട ഉത്തരങ്ങള്‍” എന്ന പേരില്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest