മുംബൈ വിമാനത്താവളത്തിന് ഭീഷണി

Posted on: November 30, 2017 8:13 pm | Last updated: November 30, 2017 at 11:16 pm
SHARE

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. റിപ്പബ്ലിക് ദിനത്തില്‍ വിമാനത്താവളത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ ആക്രമണം നടത്താന്‍ ഐ എസ് പദ്ധതിയിടുന്നു എന്ന് വ്യക്തമാക്കുന്ന കുറിപ്പ് ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തുവെന്ന റിപ്പോര്‍ട്ട് വിമാനത്താവളം പി ആര്‍ ഒ സ്ഥിരീകരിച്ചു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here