ഉത്തരപ്രദേശില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Posted on: November 30, 2017 9:45 pm | Last updated: November 30, 2017 at 9:45 pm
നവീന്‍

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഹിന്ദുസ്ഥാന്‍ പത്രത്തിലെ നവീന്‍ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതര്‍ നവീനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗൗരി ലങ്കേഷ് ഉള്‍പ്പെടെ നാല് മാധ്യമപ്രവര്‍ത്തകരാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിനായിരുന്നു ബംഗളൂരുവിലെ വീടിന് മുന്നില്‍ അഞ്ജാതരുടെ വെടിയേറ്റ് ഗൗരി മരിച്ചത്.