Connect with us

National

രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഉത്തരപ്രദേശില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണെന്ന് റിപ്പോര്‍ട്ട്. 2016 ലെ കണക്കുകള്‍ പ്രകാരം 9.5 ശതമാനം കുറ്റകൃത്യങ്ങളും നടക്കുന്നത് യുപിയിലാണെന്ന് നാഷനല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) അറിയിച്ചു. കണക്കുകളില്‍ കേരളം നാലാം സ്ഥാത്താണ് 8.7%. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമത്തില്‍ 2015ല്‍ ഉണ്ടായിരുന്നതിനേക്കാളും 2.9 ശതമാനത്തിന്റെ വര്‍ധനയാണ് 2016ല്‍ യുപിയില്‍ ഉണ്ടായത്. 49,262 (14.5%) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബംഗാളാണ് രണ്ടാം സ്ഥാനത്ത് 32,513 (9.6%). ഡല്‍ഹിയിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവുമധികം അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ദേശീയ സൂചികയില്‍ 55.2 ശതമാനമാണ് കുറ്റകൃത്യം.

പീഡനക്കേസുകളിലും രാജ്യത്ത് വന്‍ വര്‍ധനവാണുണ്ടായത്. 2015ല്‍ 34,561 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ 2016ല്‍ ഇത് 38,947 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശ് തന്നെയാണ് ഇതിലും ഒന്നാമത്
മെട്രോപൊളീറ്റന്‍ നഗരങ്ങളിലെ ക്രിമിനല്‍ കേസുകളില്‍ മുന്നില്‍ നില്‍ക്കുന്നത് രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയാണ്. 38.8 ശതമാനമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ബെംഗളൂരുവില്‍ 8.9 ശതമാനവും മുംബൈയില്‍ 7.7 ശതമാനവുമാണ് െ്രെകം റേറ്റ്. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നതും ഡല്‍ഹിയില്‍ തന്നെയാണ്. ബെംഗളൂരുവാണ് കൊലപാതക നിരക്കില്‍ രണ്ടാം സ്ഥാനത്ത്.