ഭരണ പരിഷ്‌കാരങ്ങള്‍ ഓരോന്നും രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി

Posted on: November 30, 2017 9:01 pm | Last updated: December 1, 2017 at 11:16 am
SHARE

ന്യൂഡല്‍ഹി: അഴിമതിരഹിതവും വികസന സൗഹൃദവുമായ അന്തരീക്ഷം രാജ്യത്തു സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി. രാജ്യത്ത് നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങളില്‍ പ്രധാനമനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇതിന് രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടി വരുമെന്ന് അറിയാം. അതിനു തയാറുമാണ്.

സര്‍ക്കാരിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിപറയുകയായിരുന്നു പ്രധാനമന്ത്രി. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുമ്പോഴാണ് മോദി നിലപാട് വ്യക്തമാക്കിയത്.

അധികാരത്തില്‍ വരുമ്പോള്‍ മുന്‍ സര്‍ക്കാര്‍ ബാക്കിവച്ചിരുന്നത് മോശപ്പെട്ട സമ്പദ്‌വ്യവസ്ഥയാണ്. ബാങ്കിങ് രംഗം തകര്‍ന്നുകിടക്കുകയായിരുന്നു. ഇന്ത്യയെ ദുര്‍ബല രാജ്യമായി മറ്റുള്ളവര്‍ കാണാന്‍ തുടങ്ങി. പിന്നീട് കാര്യങ്ങളെല്ലാം മാറി. അഭിമാനത്തോടെ തല ഉയര്‍ത്തിയാണ് ഇന്ന് ഇന്ത്യക്കാര്‍ രാജ്യത്തിനകത്തും പുറത്തും ജീവിക്കുന്നത്.