Connect with us

Gulf

മൂട്ടകളെക്കാള്‍ പ്രശ്‌നം പാറ്റകള്‍

Published

|

Last Updated

ദുബൈ: ദുബൈയില്‍ ഏറ്റവും കൂടുതല്‍ മൂട്ട ബാധിത പ്രദേശങ്ങള്‍ ബര്‍ഷ, ബര്‍ ദുബൈ, മറീന എന്നിവ.
യു എ ഇ ആസ്ഥാനമായ സര്‍വീസ് മാര്‍കറ്റ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഏറ്റവും കീടനാശിനി പ്രയോഗിക്കേണ്ടി വന്ന പ്രദേശങ്ങളാണ് പഠനത്തിന് ആധാരമാക്കിയത്. ദേര, സിലിക്കോണ്‍ ഒയാസിസ്, ജെ എല്‍ ടി എന്നിവടങ്ങളില്‍ വലിയ തോതില്‍ പാറ്റ ശല്യമുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദേര, ബര്‍ ദുബൈ, ബര്‍ഷ, ജെ എല്‍ ടി എന്നിവടങ്ങളില്‍ മൂട്ട, പാറ്റ, എലി എന്നിവ വര്‍ധിക്കുന്നതില്‍ അത്ഭുതമില്ലെന്നു സര്‍വീസ് മാര്‍കറ്റ് സഹ സ്ഥാപക ബന ഷോമാലി പറഞ്ഞു. മൂട്ടയും പാറ്റയുമാണ് വലിയ ശല്യക്കാര്‍.

ജുമൈറ ഒന്നില്‍ വര്‍ഷങ്ങളായി എലി ശല്യമുണ്ടെന്നു നിവാസികള്‍ അറിയിച്ചു. ഉറുമ്പ്, ചിലന്തി എന്നിവയും പ്രശ്‌നക്കാരികളാണ്. എന്നാല്‍ ഏറ്റവും തലവേദന പാറ്റകള്‍ കാരണമാണെന്ന് 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മൂട്ടകളെന്നു 17 ശതമാനം ആളുകള്‍ വ്യക്തമാക്കി. മൂന്നാം സ്ഥാനം ഉറുമ്പിനാണ്.

---- facebook comment plugin here -----

Latest