ഷാര്‍ജ പോലീസ് വാടക അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് സവിശേഷ നമ്പറുകള്‍ നല്‍കും

Posted on: November 30, 2017 8:05 pm | Last updated: November 30, 2017 at 8:05 pm
SHARE

ഷാര്‍ജ: ഷാര്‍ജ പോലീസ് നിശ്ചിത സമയത്തിനായി വാഹനങ്ങള്‍ക്ക് സവിശേഷ നമ്പറുകള്‍ വാടകക്ക് നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തും. എന്നാല്‍ഇത്തരത്തില്‍ വാടകക്ക് ലഭിക്കുന്ന നമ്പറുകള്‍ സ്വന്തമാക്കാന്‍ സാധിക്കുകയില്ലയെന്ന് അധികൃതര്‍ വ്യക്തമാക്കി. സവിശേഷമായ അഞ്ച് നമ്പറുകള്‍ക്ക് 100,000 ദിര്‍ഹം മുതല്‍ വിലമതിക്കും. പുതിയ സംവിധാനം വഴി സവിശേഷ നമ്പറുകള്‍ നിശ്ചിത സമയത്തേക്ക് സ്വന്തമാക്കുന്നതിന് അവസരമുണ്ടെന്ന് ഷാര്‍ജ പോലീസ് കമാണ്ടര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സൈഫ് സിരി അല്‍ ഷംസി പറഞ്ഞു. വാടക കാലാവധി കഴിയുന്ന മാത്രയില്‍ കാലാവധി പുതുക്കുന്നതിനും സൗകര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ഒരുക്കി സംതൃപ്തകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഷാര്‍ജ പോലീസ് പദ്ധതി ഒരുക്കിയിട്ടുള്ളത്.

എമിറേറ്റ്‌സ് ലേല കമ്പനിയുമായി സഹകരിച്ചു ഷാര്‍ജ പോലീസ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പുതിയ കാറ്റഗറിയിലുള്ള നമ്പറുകള്‍ അവതരിപ്പിച്ചിരുന്നു. തങ്ങളുടെ ഇഷ്ട സവിശേഷ നമ്പറുകള്‍ സ്വന്തമാക്കുന്നതിന് നിരവധി ആളുകളാണ് ഷാര്‍ജ പോലീസ് ഒരുക്കിയ നമ്പര്‍ ലേല പരിപാടികളില്‍ പങ്കെടുത്തിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here