Connect with us

Kerala

എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

Published

|

Last Updated

കോട്ടയം :സംസ്ഥാനത്താകെ കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍വകലാശാല മുന്‍നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവച്ചിരുന്നില്ല. പിന്നാലെയാണ് കാലാവസ്ഥ മോശമായതിനാല്‍ പരീക്ഷകള്‍ മാറ്റാന്‍ സര്‍വകലാശാല തീരുമാനിച്ചത്.