സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു

Posted on: November 30, 2017 5:54 pm | Last updated: November 30, 2017 at 5:54 pm
SHARE

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും ജാഗ്രത പുലര്‍ത്താനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ സമിതിയുടെ അടിയന്തര യോഗവും ചേര്‍ന്നു.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കലക്ടര്‍മാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കലക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി. ദുരന്ത സാധ്യത ഉള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കോസ്റ്റ്ഗാര്‍ഡ്, നാവികസേന തുടങ്ങിയവയുടെ സഹായം തേടാനും മുഖ്യമന്തരി ആവശ്യപ്പെട്ടു.

ഡോര്‍ണിയര്‍ വിമാനവും കപ്പലുകളും നാവികസേനാ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here