കശ്മീരില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സൈന്യം വധിച്ചു

Posted on: November 30, 2017 3:08 pm | Last updated: November 30, 2017 at 9:03 pm
SHARE

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ബുദ്ഗാം ജില്ലയിലും ബാരമുള്ളയിലെ സോപോറിലുമാണ് ഏറ്റുമുട്ടലുണ്ടായത്. നാല് സാധാരണക്കാര്‍ക്കും ഒരു സൈനികനും പരുക്കേറ്റു.

ബുദ്ഗാമിലെ പുട്ട്്‌ലിപോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്. കരസേനയും സിആര്‍പിഎഫും സംയുക്തമായാണ് ബുദ്ഗാമില്‍ ഭീകരരെ നേരിട്ടത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ബാരമുള്ളയിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം കശ്മീരില്‍ 200ലധികം തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. തീവ്രവാദി ആക്രമണങ്ങളില്‍ 82 പ്രദേശവാസികളും കൊല്ലപ്പെട്ടു.