അബി അനുകരണ കലയെ ജനകീയമാക്കിയ കലാകാരന്‍: മുഖ്യമന്ത്രി

Posted on: November 30, 2017 2:20 pm | Last updated: November 30, 2017 at 2:20 pm
SHARE

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ അബിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അനുകരണകലയെ ജനകീയമാക്കുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയ കലാകാരനായിരുന്നു അബിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മിമിക്രി മേഖലയിലെ പ്രശസ്ത ട്രൂപ്പുകളായിരുന്ന കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ എന്നിവയിലൂടെ വളര്‍ന്നു വന്ന അബി അമ്പതോളം സിനിമകളില്‍ തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്. ഹാസ്യകഥാപാത്രങ്ങള്‍ക്കു പുറമെ ഗൗരവമേറിയ കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ സാധിച്ച അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here