Connect with us

Eranakulam

നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

Published

|

Last Updated

കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന അബി (49) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകള്‍ കുറയുന്ന അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതകര്‍ വ്യക്തമാക്കി.

അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യുവ നടന്‍ ഷെയിന്‍ നിഗം മകനാണ്. കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ എന്നീ ട്രൂപ്പുകളിലൂടെ കലാജീവിതത്തില്‍ സജീവമായ അബി അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ നയം വ്യക്തമാക്കുന്നു ആയിരുന്നു ആദ്യ സിനിമ. പുറത്തിറങ്ങാനിരിക്കുന്ന കറുത്ത സൂര്യനാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.

മിമിക്രി കലാരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ അബി മിമിക്രിയെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. അമിനതാത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തിയ അബി പ്രേക്ഷകരെ ചിരിയിലാഴ്ത്തി. ദിലീപ്, നാദിര്‍ഷാ എന്നിര്‍ക്കൊപ്പം ചേര്‍ന്ന് പുറത്തിറക്കിയ മിമിക്രി കാസെറ്റുകള്‍ വന്‍ ഹിറ്റുകളായിരുന്നു.

Latest