Connect with us

Kerala

തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കാറ്റും: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

Published

|

Last Updated

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും കാറ്റും. കടല്‍ പ്രക്ഷുബ്ധമാണ്. മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്ത മഴയാണ്. നെയ്യാര്‍ ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. ജലനിരപ്പ് ആറ് അടിയിലധികം ഉയര്‍ന്നതോടെയാണിത്. ഡാമിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ഇടുക്കി ഉടുമ്പന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Latest