ഹാദിയ ശഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിച്ചു

Posted on: November 30, 2017 9:08 am | Last updated: November 30, 2017 at 11:15 am

സേലം: ഹാദിയ ഭര്‍ത്താവ് ശഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിച്ചു. ഹാദിയ പഠിക്കുന്ന ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജ് കേന്ദ്രങ്ങളാണ് ഇക്കാര്യമറിയിച്ചത്. ഇന്നലെ രാവിലെ പ്രിന്‍സിപ്പല്‍ ഡോ. ജി കണ്ണന്റെയും പോലീസിന്റെയും അനുമതിയോടെയാണ് ഹാദിയ ശഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് സേലത്തെത്തിയ ഉടന്‍ ശഫിന്‍ ജഹാനുമായി ബന്ധപ്പെട്ടെങ്കിലും കണക്ഷന്‍ ലഭിച്ചിരുന്നില്ല. ക്യാമ്പസില്‍ വെച്ച് ശഫിന് ഹാദിയയെ കാണാമെന്ന് ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജ് എം ഡി അറിയിച്ചിരുന്നു.
ഹോസ്റ്റലില്‍ മറ്റാര്‍ക്കും ഹാദിയയെ കാണാനാകില്ലെന്നും ഹാദിയക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്നും എം ഡി വ്യക്തമാക്കിയിരുന്നു. ഹാദിയയെ കാണാന്‍ ശഫിന്‍ അടുത്ത ദിവസം സേലത്ത് എത്തുമെന്നാണ് സൂചന.