പത്ത് കോടി വില മതിക്കുന്ന കൊക്കെയ്‌നുമായി യു എസ് വനിത ഡല്‍ഹിയില്‍ പിടിയില്‍

Posted on: November 29, 2017 10:20 pm | Last updated: November 30, 2017 at 12:00 am
SHARE

ന്യൂഡല്‍ഹി: വിപണിയില്‍ പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന രണ്ട് കിലോയോളം വരുന്ന കൊക്കയ്‌നുമായി അമേരിക്കന്‍ വനിതയെ ന്യൂഡല്‍ഹിയില്‍ പിടികൂടി. ഡല്‍ഹി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍ സി ബി)യാണ് യു എസ് പൗരയായ സ്റ്റീഫനി കാപ്രിയോ പോലികാര്‍പ്പിയോയെ അറസ്റ്റ് ചെയ്തത്. ചിക്കാഗോയില്‍ നിന്നെത്തിയതായിരുന്നു ഈ സ്ത്രീ.

സെന്‍ട്രല്‍ ഡല്‍ഹിയിലെ പഹര്‍ഗഞ്ച് പ്രദേശത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എന്‍ സി ബി അറിയിച്ചു. ബ്രസിലീല്‍ വെച്ച് നൈജീരിയക്കാരിയായ ഒരാളില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഈ സ്ത്രീ സമ്മതിച്ചിട്ടുണ്ട്. നൈജീരിയന്‍ വംശജനായ ഒരാള്‍ക്ക് മയക്കുമരുന്ന് കൈമാറാനുള്ള ഒരുക്കത്തിനിടെയായിരുന്നു അറസ്റ്റ്.

2017 ഫെബ്രുവരി മുതല്‍ ഈ സ്ത്രീ സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഒരാഴ്ചക്കിടെ എന്‍ സി ബി ഇത് രണ്ടാം തവണയാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here