അടുത്ത വര്‍ഷം പകുതിയോടെ ടെയോട്ട വയോസ് ഇന്ത്യയിലേക്ക്

Posted on: November 29, 2017 11:07 pm | Last updated: November 29, 2017 at 11:07 pm

ഹോണ്ട സിറ്റിയ്ക്കും ഹ്യുണ്ടായി വേര്‍ണയ്ക്കും ഒത്ത എതിരാളിയുമായി ടൊയോട്ട വയോസ് ഇന്ത്യയിലേക്ക് എത്തുന്നു. 2018 ആദ്യ പകുതിയോടെ തന്നെ ടെയോട്ട വയോസ് ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നോവ,ഫോര്‍ച്യൂണര്‍ മോഡലുകള്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ മറ്റ് ടെയോട്ട കാറുകള്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍കൂടിയാണ് പുതിയ വയോസുമായി കമ്പനി എത്തുന്നത്.

വയോസിന്റെ പരിഷ്‌കരിച്ച രൂപം തായ്‌ലന്റില്‍ ടൊയോട്ട പുറത്തിറക്കിയിരുന്നു. കാംറിയെ അനുസ്മരിപ്പിക്കുന്ന പുതിയ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ് എന്നിവ പുതിയ കാറിനുണ്ട്. ഉള്ളില്‍ പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, പുതിയ സീറ്റുകള്‍ എന്നിവ നല്‍കിയിരിക്കുന്നു.

നിലവിലുള്ള 1.5 പെട്രോള്‍ എഞ്ചിനിലാകും വയോസിന്റെ ഇന്ത്യന്‍ പതിപ്പിനെ ടെയോട്ട നല്‍കുക എന്നതാണ് റിപ്പോര്‍ട്ടുകള്‍.

2018 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ കാറിനെ ടൊയോട്ട പ്രദര്‍ശിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.