ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് പൊളിക്കണമെന്ന നോട്ടീസിന് സ്‌റ്റേ

Posted on: November 29, 2017 10:01 pm | Last updated: November 29, 2017 at 10:01 pm
SHARE
രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിട്രീറ്റ് റിസോര്‍ട്ട് പുറമ്പോക്ക് കൈയേറി നിര്‍മ്മിച്ച കോട്ടേജും മതില്‍ പൊളിച്ചുനീക്കണമെന്ന പഞ്ചായത്തിന്റെ നോട്ടീസും തുടര്‍ നടപടികളും ഹൈക്കോടതി സ്‌റ്റേ ചെയ്തു. റിസോര്‍ട്ട് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഈ മാസം 24നായിരുന്നു പഞ്ചായത്ത് റിസോര്‍ട്ടിന് നോട്ടീസ് നല്‍കിയത്. അന്നു തന്നെ അഡീഷണല്‍ തഹസില്‍ദാര്‍ താലൂക്് സര്‍വേയറുമായി എത്തി സ്ഥലം അളന്ന് കൈയേറ്റമുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയെന്നും ഇതിന്റെ ഒരു പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here