ഐപിഎല്‍ ടൂര്‍ണമെന്റ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച;ബിസിസിഐക്ക് 52.4 കോടി രൂപ പിഴ

Posted on: November 29, 2017 9:12 pm | Last updated: November 29, 2017 at 9:15 pm
SHARE

ന്യൂഡല്‍ഹി: ഐപിഎല്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ക്രമക്കേടിന് ബിസിസിഐക്ക് കോംപിറ്റീഷന്‍ കമ്മീഷന്‍(സിസിഐ)52.24 കോടി രൂപ പിഴയിട്ടു.

2013 ഫെബ്രുവരിയിലും ഇതേതുക സിസിഐ ബിസിസിഐക്ക് പിഴയിട്ടിരുന്നുവെങ്കിലും അപല്ലേറ്റ് അത് തള്ളുകയായിരുന്നു. സംപ്രേഷണാവകാശം വിറ്റതിലെ ക്രമക്കേടാണ് പിഴ ഈടാക്കാനുള്ള കാരണം.

ലേലത്തില്‍ പങ്കെടുത്ത കമ്പനികളുടെ വാണിജ്യ താല്‍പര്യത്തിന് വേണ്ടിയും ബിസിസിഐയുടെ സ്ാമ്പത്തിക താല്‍പര്യത്തിന് വേണ്ടിയും ഐപിഎല്‍ സംപ്രേഷണാവകാശ കരാറിലെ വ്യവസ്ഥയെ ബിസിസിഐ മന:പൂര്‍വം ഉപയോഗപ്പെടുത്തിയെന്നും സിസിഐ വിലയിരുത്തുന്നു.

മൂന്നു സാമ്പത്തിക വര്‍ഷത്തില്‍ ബിസിസിഐയുടെ വരുമാനത്തിന്റെ 4.48 ശതമാനമാണ് പിഴയായി വിധിച്ചത്. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 44 പേജുള്ള ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
1164.7 കോടി രൂപയാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തെ(2013-14,2014-2015,2015-16)
ബിസിസിഐയുടെ വരുമാനം.

ക്രിക്കറ്റ് മത്സരവും അതിന്റെ സാമ്പത്തിക നേട്ടവും ഒരു പറ്റം ആളുകളുടെയും ഫ്രാഞ്ചൈസികളുടെയും കൈകളില്‍ മാത്രമായി ഒതുങ്ങരുതെന്നും ക്രിക്കറ്റിനു പ്രോത്സാഹനം നല്‍കി അതിനെ വളര്‍ത്തിക്കൊണ്ടുവരാനാണു ബിസിസിഐ ശ്രദ്ധിക്കേണ്ടതെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.