സച്ചിന്‍ അണിഞ്ഞ പത്താം നമ്പര്‍ ജഴ്‌സിയും ‘വിരമിച്ചു’

Posted on: November 29, 2017 6:53 pm | Last updated: November 29, 2017 at 6:53 pm
SHARE

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അണിഞ്ഞ പത്താം നമ്പര്‍ ജഴ്‌സി ഇനി മറ്റൊരു കളിക്കാരനും ലഭിക്കില്ല. ബിസിസിഐയുടേതാണ് തീരുമാനം. 24 വര്‍ഷം നീണ്ട കരിയറില്‍ മിക്ക മത്സരങ്ങളിലും സച്ചിന്‍ പത്താം നമ്പര്‍ ജഴ്‌സി അണിഞ്ഞാണ് ഗ്രൗണ്ടിലിറങ്ങിയിരുന്നത്. പത്താം നമ്പര്‍ സച്ചിന്റെ ഭാഗ്യനമ്പറാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

2013 നവംബറിലാണ് സച്ചിന്‍ വിരമിച്ചത്. നവംബര്‍ പത്തിന് പാക്കിസ്ഥാനെതിരായ അവസാന മത്സരത്തില സച്ചിന്‍ ഈ ജഴ്‌സിയായിരുന്നു അണിഞ്ഞത്. പിന്നീട് ഓഗസ്റ്റില്‍ ശ്രീലങ്കക്ക് എതിരായ ഏകദിനത്തില്‍ മുംബൈ ഫാസ്റ്റ് ബൗളര്‍ ഷാര്‍ദുല്‍ താക്കൂറിന് പത്താം നമ്പര്‍ ജഴ്‌സി നല്‍കിയത് വിവാദമായിരുന്നു. ഇതോടെ ഈ ജഴ്‌സി സ്വീകരിക്കാന്‍ മറ്റു താരങ്ങളും മടിച്ചു. ഈ സാഹചര്യത്തിലാണ് പത്താം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here