Connect with us

Kerala

രാജീവ് വധക്കേസ്: അഡ്വ. ഉദയഭാനുവിന് ജാമ്യമില്ല

Published

|

Last Updated

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഡ്വ. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്റെ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കേസ് ഡയറിയും കേസില്‍ നിര്‍ണായക തെളിവുകളായ ഫോണ്‍കാള്‍ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ സെപ്തംബര്‍ 29 നാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ചാലക്കുടിയിലെ ഒരു വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിയല്‍ എസ്‌റ്റേറ്റിലെ സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

Latest