അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

Posted on: November 29, 2017 3:04 pm | Last updated: November 29, 2017 at 3:04 pm
SHARE

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശിയായ സന്ദീപ് സിംഗ് (21) ആണ് മരിച്ചത്. മിസിസിപ്പിയിലെ ജാക്‌സണ്‍ സിറ്റിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

മോഷണ ശ്രമത്തിനിടെ വീടിന് മുന്നില്‍ വച്ചാണ് സന്ദീപ് സിംഗിന് വെടിയേറ്റത്. സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തശേഷം മോഷ്ടാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വയറിനു വെടിയേറ്റ സന്ദീപിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.