Connect with us

National

ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവ് രാജിവെച്ചു

Published

|

Last Updated

ചണ്ഡീഗഢ്: വിവാദ സിനിമ “പത്മാവതി”യുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത് വിവാദത്തിലായ ബിജെപി നേതാവ് സൂരജ് പാല്‍ അമു ഹരിയാന ബിജെപി മീഡിയ കോ ഓര്‍ഡിനേറ്റര്‍ മേധാവി സ്ഥാനത്ത് നിന്ന് രാജിവെച്ചു.

സഞ്ജയ് ലീലാ ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത ഇയാള്‍
സിനിമക്ക് പിന്തുണപ്രഖ്യാപിച്ച നടന്‍ രണ്‍വീര്‍ സിംഗിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം വലിയ വിവാദത്തിന് തിരികൊളുത്തിയതോടെയാണ് ഇയാള്‍ രാജിവെച്ചത്.