നില പരുങ്ങലിലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി; ഓഡിയോ ക്ലിപ് പുറത്തായി; ബിജെപിക്ക് തിരിച്ചടി

Posted on: November 29, 2017 1:02 pm | Last updated: November 29, 2017 at 1:02 pm
SHARE

അഹ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് യുദ്ധം മുറുകിയിരിക്കേ മുഖ്യമന്ത്രിയുടെ വിജയ് രൂപാണിയുടേതെന്ന് പറയപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തായത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. സുരേന്ദ്ര നഗര്‍ ജില്ലയിലെ വധ്വാന്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്ന നരേഷ് ഭായ് ഷായോട് രൂപാണി സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ തന്റെയും ബിജെപിയുടെയും നില പരുങ്ങലിലാണെന്ന് മുഖ്യമന്ത്രി
പറയുന്നു. നരേഷ് ഭായ്, പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഗുജറാത്തില്‍ അഞ്ച് ശതമാനം പോലും ജൈനര്‍ ഇല്ലാതിരിന്നിട്ടും എന്നെ മുഖ്യമന്ത്രിയാക്കി. എന്റെ അവസ്ഥയും പരുങ്ങലിലാണ്. തുടങ്ങിയ കാര്യങ്ങളാണ് സംഭാഷണത്തിലുള്ളത്.

മുഖ്യമന്ത്രിയുടെ ഓഡിയോ പ്രചരിക്കുന്നതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ നാമനിര്‍ദേശ പത്രിക നല്‍കിയ നരേഷ് ഭായ് അടക്കം അഞ്ച് പേര്‍ ത്രിക പിന്‍വലിച്ചു. സംഭാഷണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയ നരേഷ് ഭായ് ക്രൈം ബ്രാഞ്ചില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here