Connect with us

Kerala

ഹാദിയയെ കാണാന്‍ ശഫിന്‍ ജഹാന് അനുമതി

Published

|

Last Updated

സേലം: ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ശഫിന്‍ ജഹാന് അനുമതി. ക്യാമ്പസില്‍ വെച്ച് ശഫിന് ഹാദിയയെ കാണാമെന്ന് ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജ് എം ഡിഅറിയിച്ചു. പോലീസ് സാന്നിധ്യത്തിലാകും കൂടിക്കാഴ്ച അനുവദിക്കുക. ഹോസ്റ്റലില്‍ മറ്റാര്‍ക്കും ഹാദിയയെ കാണാനാകില്ല. ഹാദിയക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും അനുമതിയില്ല.

അതേസമയം, ഇഷ്ടപ്പെട്ടവരെ കാണാനുള്ള സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് ഹാദിയ പറഞ്ഞു. കോളജില്‍ ആരെയൊക്കെ കാണാന്‍ കഴിയുമെന്നറിയില്ല. കോളജ് തടവറയാണോയെന്നത് രണ്ട് ദിവസത്തിന് ശേഷമേ പറയാനാകൂ എന്നും ഹാദിയ വ്യക്തമാക്കി. നാലര വര്‍ഷം ബി എച്ച് എം എസ് പഠനം നടത്തിയ ഹാദിയക്ക് ഇതേ കോളജില്‍ പതിനൊന്ന് മാസത്തെ ഇന്റേണ്‍ഷിപ്പ് ആണ് പൂര്‍ത്തിയാക്കാനുള്ളത്.

---- facebook comment plugin here -----

Latest