വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജിവെക്കും; യുഡിഎഫ് വിട്ടേക്കും

Posted on: November 29, 2017 10:41 am | Last updated: November 29, 2017 at 3:14 pm

കോഴിക്കോട്: നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയുടെ തുടരാന്‍ ഇല്ലെന്നും എംപി സ്ഥാനം രാജിവെക്കുമെന്നും എംപി വീരേന്ദ്രകുമാര്‍.

ജെഡിയു- ജെഡിഎസ് ലയനം സംബന്ധിച്ച് പാര്‍ട്ടിയിലെ മറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കും. ഇടതുമുന്നണിയുടെ ഭാഗമായ ജെഡിഎസിലെ കെ കൃഷ്ണന്‍ കുട്ടി, സി കെ നാണു എന്നീ നേതാക്കളുമായി സംസാരിച്ചു. ഒന്നിച്ചുപ്രവര്‍ത്തിക്കാമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്.
മാത്യു ടി തോമസുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ യുഡിഎഫിലാണെന്നും വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജെഡിയു- ജെഡിഎസ് ലയനം വൈകാതെ ഉണ്ടാകുമെന്ന് സൂചന. ലയനത്തിന് ശേഷം ഇടതുമുന്നണിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.