ജിഗ്നേഷ് മേവാനിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

Posted on: November 29, 2017 10:15 am | Last updated: November 29, 2017 at 10:48 am
SHARE

ഗാന്ധിനഗര്‍: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. മേവാനിക്കും മറ്റ് 12 പേര്‍ക്കുമെതിരെ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ എസ് ലന്‍ഗയാണ് വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന സമരത്തിന്റെ ഭാഗമായി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബനസ്‌ക്കന്ധ ജില്ലയിലെ വാദ്ഗാമില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മേവാനി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കിലായതിനാലാണ് കോടതിയില്‍ ഹാജരാകാതിരുന്നതെന്ന് മേവാനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി ഇത് തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here