നിലപാടുകളില്‍ മാറ്റമില്ല; ഘര്‍വാപസി നടത്താന്‍ ശ്രമമുണ്ടായി; തന്റെ മാനസിക നില പരിശോധിക്കാമെന്നും ഹാദിയ

Posted on: November 29, 2017 9:33 am | Last updated: November 29, 2017 at 12:05 pm
SHARE

സേലം: ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്‍ ഹാദിയ സേലത്തെ കോളജിലെത്തി. പഠനം പൂര്‍ത്തിയാക്കാനാവശ്യമായ പുനഃപ്രവേശന നടപടികള്‍ക്ക് ഹാദിയ അപക്ഷേ നല്‍കും. തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും ഹാദിയ വ്യക്തമാക്കി.

തന്റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാം. എനിക്കൊരു കുഴപ്പവുമില്ലെന്നു താന്‍ സ്വയം പറഞ്ഞാല്‍ അതിനു വിലയുണ്ടാകില്ല. ശഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീം കോടതി പറഞ്ഞിട്ടില്ല. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. കിട്ടിയിട്ടില്ല. ഇന്നു വീണ്ടും ശ്രമിക്കും. മാതാപിതാക്കള്‍ക്കു തന്നെ കാണാന്‍ അനുമതിയുണ്ട്. സേലത്ത് എത്തിയശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചു. തന്നെ ഘര്‍വാപസി നടത്താന്‍ ശ്രമം നടന്നിട്ടുണ്ട്. ഇതിനായി ശിവശക്തി യോഗാ സെന്ററിലുള്ളവരുടെ കൗണ്‍സിലിംഗ് ഉണ്ടായിരുന്നു. കൗണ്‍സലിംഗിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചു.

പത്രസമ്മേളനം നടത്തി സനാതന ധര്‍മത്തിലേക്കു വന്നെന്നു നീ പറഞ്ഞേ പറ്റുവെന്നു അവര്‍ പറഞ്ഞു. ആരൊക്കെയാണെന്നു പേര് അറിയില്ല. ഹൗസ് സര്‍ജന്‍സിക്കു അപേക്ഷനല്‍കാനായി സേലത്തെ കോളജിലെത്തിയ ഹാദിയ മനോരമ ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതിനിടെ, ഹാദിയയെ കാണാന്‍ ഷെഫിനെ അനുവദിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here