നബിദിന ബഹുജന സ്‌നേഹ റാലി നാളെ മലപ്പുറത്ത് 

Posted on: November 29, 2017 2:45 am | Last updated: November 29, 2017 at 3:02 pm

മലപ്പുറം: പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1492ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയും വിവിധ സുന്നി സംഘടനകളും സംഘടിപ്പിക്കുന്ന നബിദിന സന്ദേശ റാലി വ്യാഴാഴ്ച മലപ്പുറത്ത് നടക്കും. ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന റാലി വൈകുന്നേരം 3.30 ന് എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച് കിഴക്കേത്തലയില്‍ സമാപിക്കും.

പ്രകീര്‍ത്തന കാവ്യങ്ങള്‍, തിരുനബി സ്‌നേഹ പ്രഭാഷണം, മദ്ഹ് ഗീതങ്ങളുടെ ഭാഷാ വൈവിധ്യങ്ങള്‍, അറബന, ദഫ് മേളങ്ങള്‍, സ്‌കൗട്ട് പരേഡുകള്‍, ഫഌര്‍ ഷോ, ഫഌഗ്പ്ലക്കാര്‍ഡ് ഡിസ്‌പ്ലേ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ റാലിക്ക് കൊഴുപ്പേകും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖീഹ് തിരൂര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് കെ.പി.എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി കൂരിയാട്, സയ്യിദ് ശറഫൂദ്ധീന്‍ ജമലുല്ലൈലി, അബൂഹനീഫല്‍ ഫൈസി തെന്നല, കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പ്രൊഫ.കെ.എം.എ റഹീം, സി.പി സൈതലവി മാസ്റ്റര്‍ ചെങ്ങര, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സീനത്ത് അബ്ദുറഹ്മാന്‍ ഹാജി, സിദ്ധീഖ് ഹാജി ചെമ്മാട് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കും