ടെസ്റ്റ് റാങ്കില്‍ രണ്ടാമതെത്തി പൂജാരയും ജഡേജയും, കോഹ്ലി അഞ്ചാമത്

Posted on: November 28, 2017 10:34 pm | Last updated: November 28, 2017 at 10:34 pm
SHARE

ടെസ്റ്റ് റാങ്കില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയും രവീന്ദ്ര ജഡേജയും രണ്ടാം റാങ്കിലെത്തി. ബാറ്റിംഗ് മികവില്‍ പൂജാര രണ്ടാം സ്ഥാനത്തിയപ്പോള്‍ ബൗളിങ്ങിലാണ് ജഡേജക്ക് രണ്ടാം സ്ഥാനം. ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാമത്. ഇംഗ്ലണ്ടി ജോ റൂട്ട്, ന്യൂസിലന്‍ഡിന്റെ കെയിന്‍ വില്യംസണ്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്. അഞ്ചാമതായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമുണ്ട്.

നാഗ്പുരിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയുമായി തകര്‍ത്താടിയതോടെയാണ് പുജാര വീണ്ടും രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തില്‍ അഞ്ചു വിക്കറ്റുമായി തിളങ്ങിയതോടെയാണ് ജഡേജ രണ്ടിലേക്കെത്തിയത്. 300 വിക്കറ്റ് ക്ലബിലെത്തിയ വേഗതയേറിയ താരമെന്ന റെക്കോഡ് കരസ്ഥമാക്കിയ ആര്‍. അശ്വിന്‍ റാങ്കില്‍ നാലാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സനാണ്? ബൗളിങ്ങില്‍ ഒന്നാം സ്ഥാനം.