Connect with us

Gulf

ഹോട്ടല്‍ ടീം ഓഫ് ദി ഇയര്‍ പുരസ്‌കരം സ്‌റ്റെയിന്‍ബെര്‍ഗര്‍ ഹോട്ടലിന്

Published

|

Last Updated

അബുദാബി: സ്‌റ്റെയിന്‍ബെര്‍ഗര്‍ ഹോട്ടലിന് മിഡിലീസ്റ്റ് ഹോസ്പിറ്റാലിറ്റി അവാര്‍ഡ്‌സ് 2017ന്റെ ഹോട്ടല്‍ ടീം ഓഫ് ദി ഇയര്‍ പുരസ്‌കരം. ഹോട്ടല്‍ രംഗത്തെ ഈ വര്‍ഷത്തെ ജനറല്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് ഷെഫ് രംഗങ്ങളിലും സ്‌റ്റെയിന്‍ബെര്‍ മികവ് പുലര്‍ത്തി. മിഡിലീസ്റ്റ്, വടക്കന്‍ ആഫ്രിക്കയിലെ ഹോസ്പിറ്റാലിറ്റി രംഗങ്ങളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും മികവുറ്റ പുത്തന്‍ ആശയങ്ങളും നടപ്പാക്കിയ ഹോട്ടലുകളില്‍ നിന്നുമാണ് ഇത്തവണ സ്‌റ്റെയിന്‍ബെര്‍ഗറിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

നൂറിലധികം ഹോട്ടലുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും ഹോട്ടല്‍ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.

 

Latest