വാട്‌സ്ആപ്പില്‍ കിടിലന്‍ ഫീച്ചര്‍; റെക്കോര്‍ഡിംഗിന് ഇനി ബട്ടണ്‍ അമര്‍ത്തിപ്പിടിക്കേണ്ട

Posted on: November 28, 2017 10:05 pm | Last updated: November 28, 2017 at 10:05 pm
SHARE

കാലിഫോര്‍ണിയ: സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും ജനകീയമായ വാട്‌സ്ആപ്പില്‍ പുതിയ രണ്ട് ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തു. വോയിസ് റെക്കോര്‍ഡിംഗ് ലോക്ക് ചെയ്യാനും യൂട്യൂബ് വീഡിയോകള്‍ വാട്‌സ്ആപ്പില്‍വെച്ച് തന്നെ കാണാനുമുള്ള സൗകര്യമാണ് പുതുതായി ഒരുക്കിയത്. ഇതോടെ വാട്‌സ്ആപ്പില്‍ വോയിസ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കേണ്ടി വരില്ല.

വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന യൂട്യൂബ് വീഡിയോകള്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡില്‍ കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്. വീഡിയോ കാണുന്നതോടൊപ്പം തന്നെ മറ്റു ചാറ്റുകള്‍ കൂടി നോക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നേരത്തെ വാട്‌സ്ആപ്പില്‍ കാണുന്ന യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ യൂട്യൂബ് ആപ്പിലാണ് വീഡിയോ പ്ലേ ചെയ്തിരുന്നത്.

വാട്‌സ്ആപ്പിന്റെ ഐഒഎസ് വെര്‍ഷനിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നത്. പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയ ആന്‍ഡ്രോയിഡ് വെര്‍ഷനും ഉടന്‍ പുറത്തിറങ്ങും.