Connect with us

Ongoing News

ക്രിക്കറ്റ് താരങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്ന് കോഹിലി

Published

|

Last Updated

മുംബൈ: ബി.സി.സി.ഐ വലിയ കരാറുകളില്‍ ഒപ്പിട്ട് സാമ്പത്തിക നേട്ടമുണ്ടാക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കണമെന്ന് കോഹിലി. ഇതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. പുതിയ ടെലിവിഷന്‍ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയും സ്റ്റാര്‍ ഗ്രൂപ്പും വലിയ തുകയ്ക്ക് കരാറൊപ്പിട്ടിരുന്നു.

താരങ്ങളുമായുള്ള കരാര്‍ സെപ്തംബര്‍ 30ന് അവസാനിച്ചിരുന്നു. ഇത് പുതുക്കുന്നതിനായി വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ ബി.സി.സി.ഐ യോഗം ചേരും. ഈ യോഗത്തില്‍ വേതനം വര്‍ധിപ്പിക്കാന്‍ താരങ്ങള്‍ ആവശ്യപ്പെടുമെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

 

Latest