Connect with us

National

പഞ്ചകുള കലാപം: മൂഖ്യസൂത്രധാര ഹണിപ്രീത്; കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

പഞ്ചകുള: ബലാത്സംഗ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ബാബാ രാം റഹീം സിംഗിന് എതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചകുളയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഇയാളുടെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കലാപം പടര്‍ത്തല്‍, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് ഹണിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പഞ്ചകുളയില്‍ കലാപം പടര്‍ത്തുന്നതില്‍ ഹണിപ്രീത് മുഖ്യപങ്കുവഹിച്ചുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കലാപം ആസൂത്രണം ചെയ്തതും ഇതിനാവശ്യമായ പണം ദേര അനുയായികള്‍ക്ക് നല്‍കിയതും ഹണിപ്രീതാണ്. അറസ്റ്റ് ചെയ്യുമ്പോള്‍ ഹണിപ്രീതിന്റെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഡയറി എന്നിവ പിടിച്ചെടുത്തതായും 1200 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

പഞ്ചകുള കലാപത്തില്‍ തനിക്ക് പങ്കുള്ളതായി ഹണിപ്രീത് നേരത്തെ പ്രത്യേക അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഒക്‌ടോബര്‍ മൂന്നിനാണ് ഹണിപ്രീത് അറസ്റ്റിലായത്.

Latest