Connect with us

National

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനി ഫെസ്ബുക്കും ഓര്‍മ്മപ്പെടുത്തും

Published

|

Last Updated

ന്യൂഡല്‍ഹി: യുവതലമുറയെ തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാന്‍ പുതിയ പദ്ധതിയുമായി ഫേസ്ബുക്കും തിരഞ്ഞെടുപ്പ് കമ്മിഷനും കൈകോര്‍ക്കുന്നു.

ഇനി മുതല്‍ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് പിറന്നാള്‍ ആശംസയോടൊപ്പം വോട്ടര്‍പ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സന്ദേശവും ഫേസ്ബുക്ക് നല്‍കും.

ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നട, പഞ്ചാബി, ബംഗാളി, ഉര്‍ദു, അസാമീസ്, മറാത്തി, ഒറിയ എന്നിങ്ങനെ 13 ഭാഷകളിലാണ് സന്ദേശം ലഭിക്കുക.

ഫേസ്ബുക്ക് സന്ദേശത്തിനൊപ്പം “രജിസ്റ്റര്‍ നൗ” എന്ന ബട്ടണുമുണ്ടാവും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ദേശീയ വോട്ടേഴ്‌സ് ലിസ്റ്റിന്റെ സര്‍വീസ് പോര്‍ട്ടലിലേക്കെത്തും. ഇതില്‍ നിന്നും എളുപ്പത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും കഴിയും.

 

Latest