മോദിയും ഇവാന്‍കയും കൂടിക്കാഴ്ച്ച നടത്തി

Posted on: November 28, 2017 8:17 pm | Last updated: November 29, 2017 at 10:20 am
SHARE
ഹെെദരാബാദിൽ ആഗോള സംരംഭകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവാൻക ട്രംപും ഹസ്തദാനം ചെയ്യുന്നു

ഹൈദരാബാദ്: ആഗോള സംരംഭകരുടെ സമ്മേളനത്തിനെത്തിയ ട്രംപിന്റ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാങ്ക ട്രംപ് നരേന്ദ്ര മോദിയുമായുമായി കൂടിക്കാഴ്ച നടത്തി. ട്രംപ് ഇന്ത്യയുടെ നല്ലെരു സുഹൃത്തായി അമേരിക്കയില്‍ ഉണ്ടാകും പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍ക്കും ആര്‍ക്കും മതൃകയാക്കാവുന്ന വ്യക്തിയാണ്. ഒരു ചായകച്ചവടക്കാരന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം വരെ എത്തിയത് മാത്യകപരമാണെന്നു ഇവാങ്ക പറഞ്ഞു.സ്ത്രീ സംരംഭവകത്വം വനിതാ ശാക്തീകരണം എന്നീ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷാമ സ്വരാജുമായും ഇവാന്‍ക ചര്‍ച്ച നടത്തി.

ഇതാദ്യമായാണ് ഇന്ത്യയുഎസ് സംയുക്ത ഉച്ചകോടയില്‍ ഇന്ത്യ അതിഥേയത്വം വഹിക്കുന്നത്. 350 അംഗങ്ങളോടൊപ്പമാണ് ഇവാങ്ക ഇന്ത്യയിലെത്തിയത്. ഇവാങ്കയോടൊപ്പം ഇന്ത്യയിലെത്തിയ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇന്റോ അമേരിക്കന്‍ വംശജരാണ്. അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ, ഇസ്രയേല്‍ തുടങ്ങിയ 10 രാജ്യങ്ങള്‍ വനിതാപ്രതിനിധികളെയാണ് ഉച്ചകോടിയിലേയ്ക്ക് അയച്ചിരിക്കുന്നത്. ഇന്ത്യയില്‍ പലതവണ ഇവാങ്ക വന്നെങ്കിലും വലിയൊരു ദൗത്യവുമായി എത്തുന്നത് ആദ്യമായാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here