തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരികളുടെ ഉത്തരവ്

Posted on: November 28, 2017 7:29 pm | Last updated: November 28, 2017 at 7:29 pm
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ല്യൂറെ അബുദാബിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍

ദുബൈ: ദേശീയദിനം പ്രമാണിച്ച് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിവിധ ദേശക്കാരായ തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിട്ടു.

നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ ഉടന്‍ മോചിപ്പിക്കും. അബുദാബിയില്‍ 645 തടവുകാരെയാണ് വിട്ടയക്കുക.
ദുബൈയില്‍ 606 തടവുകാരെ വിട്ടയക്കും. ദുബൈ പോലീസുമായി സഹകരിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ഇസ്സാം അല്‍ ഹുമൈദാന്‍ പറഞ്ഞു.