Connect with us

Techno

ആത്മഹത്യാ പ്രവണത തടയാന്‍ ഫേസ്ബുക്കിന്റെ പുതിയ അല്‍ഗോരിതം

Published

|

Last Updated

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിനെ ആത്മഹത്യാ കുറിപ്പെഴുതാനുള്ള ഇടമാക്കി മാറ്റുന്നത് തടയാന്‍ ഫേസ്ബുക്ക് പുതിയ സംവിധാനം ആവിഷ്‌കരിച്ചു. ആത്മഹത്യ ചെയ്യും മുമ്പ് അക്കാര്യം പോസ്റ്റിടുന്നവരെയും ആത്മഹത്യ ദൃശ്യങ്ങള്‍ ലൈവായി കാണിക്കുന്നവരെയും പിടികൂടാന്‍ പുതിയ അല്‍ഗോരിതം പരീക്ഷിക്കുകയാണ് ഫേസ്ബുക്ക്. ഇതുവഴി ആത്മഹത്യയിലേക്ക് സൂചന നല്‍കുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കാനും സത്വര നടപടി സ്വീകരിക്കാനും സാധിക്കുംവിധമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ഫേസ്ബുക്ക് ലോകവ്യാപകമായി നടപ്പാക്കുന്നത്. യുഎസില്‍ പരീക്ഷിച്ച് വിജയിച്ച അല്‍ഗോരിതം ലോകവ്യാപകമായി ഉപയോഗപ്പെടുത്താനാണ് ഫേസ്ബുക്ക് ആലോചിക്കുന്നത്.

നേരത്തെ ഇത്തരത്തിലൊരു അല്‍ഗോരിതം ഫേസ്ബുക്ക് കൊണ്ടുവന്നിരുന്നുവെങ്കിലും പൂര്‍ണവിജയമായിരുന്നില്ല. ഈ അല്‍ഗോരിതമനുസരിച്ച് സുഹൃത്തുക്കള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ അക്കാര്യം ഫേസ്ബുക്ക് അറിയുകയുള്ളൂ. എന്നാല്‍ ആരും റിപ്പോര്‍ട്ട് ചെയ്യാതെ തന്നെ ആത്മഹത്യ സൂചനയുള്ള പോസ്റ്റുകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഇത്തരം പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടിയന്തര നമ്പറില്‍ ബന്ധപ്പെട്ട് സഹായമെത്തിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

---- facebook comment plugin here -----

Latest