ദേശീയദിനാഘോഷവും മീലാദ് സമ്മേളനവും ഒന്നിന് ഷാര്‍ജയില്‍

Posted on: November 28, 2017 7:18 pm | Last updated: November 28, 2017 at 7:18 pm
SHARE
കെ സി എഫ് ഭാരവാഹികള്‍ ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍

ഷാര്‍ജ: കര്‍ണാടക കള്‍ചറല്‍ ഫൗണ്ടേഷന്‍ (കെ സി എഫ്) ഷാര്‍ജ സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന യു എ ഇ ദേശീയ ദിനാഘോഷവും മീലാദ് കോണ്‍ഫറന്‍സും അടുത്ത മാസം ഒന്ന് (വെള്ളി) വൈകുന്നേരം നാലിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ ഇബ്നു സീന ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സഹിഷ്ണുതയുടെ പ്രവാചകന്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മീലാദ് കോണ്‍ഫറന്‍സില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സുന്നി യുവജന സംഘം പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ശാഫി സഅദി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിക്കും. കര്‍ണാടക പി സി സി ജനറല്‍ സെക്രട്ടറി എം എസ് മുഹമ്മദ്, മുഹമ്മദ് സ്വാലിഹ് സഈദ്, ശൈഖ് മുഹമ്മദ് എ മാജിദ് അഹ്മദ് അല്‍ മുഅല്ല, അഹമ്മദ് അല്‍ മുഹൈരി, ഹുസൈന്‍ അല്‍ മുഅല്ല എന്നിവരെ ചടങ്ങില്‍ ആദരിക്കും. അബ്ദുല്‍ ഹമീദ് സഅദി, ശൈഖ് ബാവ മംഗളൂരു, സകരിയ ജോകട്ടെ, സയ്യദ് ഹാഫിസുല്ല, ഇക്ബാല്‍ മംഗളൂരു, അബ്ദുല്‍ നാസര്‍ തായല്‍ മാണിക്കോത്ത്, ശൈഖ് സമീര്‍ എന്നിവര്‍ പങ്കെടുക്കും. രിസാല സ്റ്റഡി സര്‍ക്കിള്‍ ദേശീയ സാഹിത്യോത്സവില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കര്‍ണാടക സ്വദേശികളെ ചടങ്ങില്‍ ആദരിക്കും.

പരിപാടിയുടെ മുന്നോടിയായി ബുര്‍ദ, നഅ്ത് ശരീഫ്, മൗലിദ് പാരായണം, ദഫ് എന്നിവയുടെ പ്രദര്‍ശനം നടക്കും. ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശി പൗരന്മാര്‍ ചടങ്ങില്‍ പ്രത്യേക പരിപാടി അവതരിപ്പിക്കും. ഇന്ത്യയില്‍ ഉടലെടുത്ത അസഹിഷ്ണുതക്കെതിരെ കെ സി എഫ് ബോധവല്‍കരണം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉത്തര കര്‍ണാടകയില്‍ വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളില്‍ സംഘടനയുടെ പങ്കാളിത്തം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികളായ സൈനുദ്ദീന്‍ ഹാജി, റജബ് മുഹമ്മദ് ഉച്ചില, കരീം മുസ്ലിയാര്‍, മൂസ ഹാജി, അബ്ദുല്‍ ഖാദര്‍, താജുദ്ദീന്‍ അംമുഞ്ചേ എന്നിവര്‍ വ്യക്തമാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here