ഇന്ത്യന്‍ നാവിക സേനയില്‍ ചേരാന്‍ പൊതു സേവന കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം

Posted on: November 28, 2017 5:45 pm | Last updated: November 28, 2017 at 5:45 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയില്‍ ചേരാന്‍ ആഗ്രഹിക്കുവര്‍ക്ക് അതിനുള്ള ഓലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുതിനുള്ള സഹായം രാജ്യമെമ്പാടുമുള്ള പൊതു സേവന കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കും. 60 രൂപയും ജിഎസ്ടിയും ഇതിന് ഫീസായി നല്‍കണം. ഇത് സംബന്ധിച്ച ധാരണാപത്രം കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി അല്‍ഫോസ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ നാവിക സേന വൈസ് അഡ്മിറല്‍ എ. കെ. ചൗളയും സിഎസ്‌സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് സിഇഒ ഡോ. ദിനേഷ് ത്യാഗിയും കൈമാറി.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടര ലക്ഷത്തോളം വരുന്ന പൊതു സേവന കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖല ഉപയോഗപ്പെടുത്താനുള്ള അവസരം ധാരണാപത്രത്തിലൂടെ ലഭിക്കും. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനും ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുതിനും ഫീസടയ്ക്കുതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സേവന കേന്ദ്രം വഴി ലഭിക്കും. ഗ്രാമീണ, വിദൂര മേഖലകളില്‍ നിുള്ള ഇന്റര്‍നെറ്റ് ലഭ്യത കുറവായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ സംവിധാനം ഗുണപ്രദമാകും.