Connect with us

Kerala

ജേക്കബ് തോമസിന് എതിരെ ക്രിമിനൽ കേസടുക്കാൻ നിർദേശം

Published

|

Last Updated

തിരുവനന്തപുരം: മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ എഴുതിയ ഡിജിപി ജേക്കബ് തോമസിന് എതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. കേസെടുക്കാന്‍ ഡിജിപിക്കും വകുപ്പ് തല നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്ക് ഒപ്പം നീങ്ങുമ്പോള്‍ എന്ന പുസ്തകമാണ് വിവാദമായത്.

പുസ്തകത്തെ കുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധവും അച്ചടക ലംഘനത്തിന്റെ പരിധിയില്‍ വരുന്നതുമാണ് എന്നാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സര്‍വീസിലിരിക്കെ സര്‍വീസ് സ്‌റ്റോറി എഴുതാന്‍ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ചട്ടം. ഇത് ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി നല്‍കാനും വ്യവസ്ഥയുണ്ട്.