പദ്മാവതിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിമാര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്‌

Posted on: November 28, 2017 3:04 pm | Last updated: November 28, 2017 at 3:04 pm
SHARE

ന്യൂഡല്‍ഹി:പദ്മാവതി സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി മൂന്നാമത്തെ തവണയും സുപ്രീം കോടതി തള്ളി.

സിനിമയ്‌ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് മുഖ്യമന്ത്രിമാരെ സുപ്രീംകോടതി താക്കീത് ചെയ്യുകയും ചെയ്തു. പൊതുഭരണ സംവിധാനത്തില്‍ ഉത്തരവാദിത്വ സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ പ്രസ്താവന നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചു.

സിനിമ പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡിന്റെ അധികാരത്തില്‍പ്പെട്ട വിഷയമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.