Connect with us

Ongoing News

രജ്ഞിട്രോഫിയില്‍ ചരിത്രമെഴുതി കേരളം;ഹരിയാനയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍

Published

|

Last Updated

ലാഹ്‌ലി: ഹരിയാനയെ ഇന്നിംഗ്‌സിനും എട്ടു വിക്കറ്റിനും തകര്‍ത്ത് കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഹരിയാനയുടെ രണ്ടാം ഇന്നിംഗ്‌സ് 173 റണ്‍സില്‍ അവസാനിച്ചതോടെയാണ് കേരളം സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. ഈ വിജയത്തോടെ നേടിയ ഏഴു പോയിന്റ് ഉള്‍പ്പെടെ 31 പോയിന്റോടെയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

ചൗധരി ബന്‍സിലാല്‍ സ്‌റ്റേഡിയത്തില്‍ നാലാം ദിനം കളിയാരംഭിക്കുമ്പോള്‍ ഹരിയാനയ്ക്കു ലീഡിന് 181 റണ്‍സ് വേണമായിരുന്നു. എന്നാല്‍, ലക്ഷ്യത്തിന് എട്ട് റണ്‍സ് അകലെവച്ച് എല്ലാവരും പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ചാണ് കേരളം ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.

സ്‌കോര്‍: ഹരിയാന– 208, 173. കേരളം: 389.

ഗ്രൂപ്പ് ഘട്ടത്തില്‍ ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, സൗരാഷ്ട്ര, ജമ്മു കശ്മീര്‍, ഹരിയാന എന്നീ ടീമുകളെ തോല്‍പ്പിച്ച കേരളം, നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്തിനോടു മാത്രമാണു തോറ്റത്.