Connect with us

National

സുപ്രീംകോടതി വിധിയില്‍ സന്തോഷം; ഭര്‍ത്താവിന്റെകൂടെ പോകണമെന്നാണ് തന്റെ ആഗ്രഹം: ഹാദിയ

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. പൂര്‍ണ സ്വാതന്ത്രം കിട്ടുമെന്നാണ് പ്രതീക്ഷ.

ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ കൂടെ പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കേരളഹൗസ് അധികൃതര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഉച്ചയ്ക്ക് 1.20 നുള്ള വിമാനത്തില്‍ കൊയമ്പത്തൂരിലേക്ക് തിരിക്കും. ഇവിടെ നിന്നും റോഡ് മാര്‍ഗം സേലത്തേക്ക് തിരിക്കും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി കേരള ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

തല്‍ക്കാലത്തേക്കു പഠനം പൂര്‍ത്തിയാക്കാനും ഡല്‍ഹിയില്‍നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കു പോകാനും തിങ്കളാഴ്ച ഹാദിയയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

 

Latest